fbpx

കടയ്ക്കലിൽ ഓണാഘോഷത്തിന് അനുമതിയില്ലാതെ പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചു;പോലീസിൽ കേസ് കൊടുത്ത പിതാവിനെ മർദിച്ചതായി പരാതി

കടയ്ക്കലിൽ ഓണാഘോഷത്തിന് അനുമതിയില്ലാതെ പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ കേസ് കൊടുത്ത പിതാവിനെ മർദിച്ചതായി പരാതി കടയ്ക്കൽ: ഓണാഘോഷപരി പാടിയിൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയുടെ ഫോട്ടോ പതിച്ച അനുമോദന ഫ്ലെക്സ് ഓണാഘോഷ സംഘാടകർ അനുമതിയില്ലാതെ ഉപയോഗിച്ചു.ഇതിനെതിരെ വിദ്യാർത്ഥിനിയുടെ പിതാവ്കടയ്ക്കൽ പോലീസിൽ പരാതി നൽകിയതിന് പിതാവിനെ ആക്രമിച്ച തായി പരാതി. ഓണാഘോഷത്തിന് സുന്ദരിക്ക് പൊട്ടുതൊടീൽ മത്സരത്തിലാണ് അനുമതിയി ല്ലാതെ കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് രക്ഷാകർത്താവിനെതിരേ ആക്രമണം നടന്നതായി പരാതിയിൽ പറയുന്നത്. ട്യൂഷൻ സ്ഥാപനം…

Read More

ഓണാഘോഷം : ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വ്യാജ മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനായി പോലീസ്, എക്സൈസ്, റവന്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പുകള്‍ സംയുക്തമായി പരിശോധന സംഘടിപ്പിക്കും. ഓണാഘോഷത്തോടനുബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ വിലയിരുത്തുന്നതിനായി എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സംസ്ഥാന അതിര്‍ത്തിയിലെ വനമേഖലകളില്‍ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാനും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനകള്‍ കാര്യക്ഷമമാക്കാനും പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ രാത്രികാല വാഹന പരിശോധനകള്‍ ഊര്‍ജിതപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി….

Read More

കോളേജുകളിലും സ്കൂളുകളിലും ഓണത്തിന് വാഹനങ്ങൾ ഉപയോഗിച്ചുള ആഘോഷം വിലക്കി മോട്ടാർ വാഹന വകുപ്പ്

കോളേജുകളിലും സ്കൂളുകളിലും ഓണത്തിന് വാഹനങ്ങൾ ഉപയോഗിച്ചുള ആഘോഷം വിലക്കി മോട്ടാർ വാഹന വകുപ്പ്. വാഹനങ്ങൾ ഉപയോഗിച്ചുള്ല ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ രാജീവ് അറിയിച്ചു. കാർ, ജീപ്പ്, ബൈക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും മിന്നൽ പരിശോധനകൾ നടത്തും. രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും ആർ…

Read More