അഞ്ചൽ ഏരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി, ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. ഏരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം….

Read More

അഞ്ചൽ ഏരൂർ ഭാരതീപുരത്ത് ടോറസ് ലോറി 
മറിഞ്ഞു

മെറ്റൽ കയറ്റി വന്ന ടോറസ് ലോറി  ബാരിക്കേട് തകർത്തു മറിയുകയായിരുന്നു.ആന്റണിയെന്ന  ആളുടെ വീടിന്റെ പുറക് ഭാഗത്തേക്കാണ് ലോറി മറിഞ്ഞത്. ആളപായമില്ല . ആന്റണിയുടെ വീടിന്റെ കിണർ മുഴുവൻ തകർന്ന അവസ്ഥയാണ് . വാഹനം വളരെ വേഗതയിൽ ആയിരുന്നു എന്നാണ്  ദൃക്‌സാക്ഷികൾ പറയുന്നത് .വീടിന്റെ അടുക്കള ഭാഗം മുഴുവൻ  മെറ്റിലുംപൊടിയും കാരണം മൂടിയ അവസ്ഥയാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!