
ക്രിസ്ത്യാനികളെയും ആദിവാസികളെയും ഏകീകൃത സിവിൽ കോഡിൽ(യു.സി.സി) നിന്ന് ഒഴിവാക്കുമെന്ന് നാഗാലാൻഡ് സർക്കാരിന് കേന്ദ്രം ഉറപ്പ് നൽകിയതായി റിപ്പോർട്ട്
ഏകീകൃത സിവിൽ കോഡിൽ ക്രിസ്ത്യൻ മതവിഭാഗത്തിന്റെ ആശങ്ക അറിയിക്കാൻ മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ഇക്കാര്യം തീരുമാനമായതെന്ന് ദി മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. യു.സി.സിയുടെ പരിധിയിൽ നിന്ന് ക്രിസ്ത്യാനികളെയും ആദിവാസി മേഖലകളിലെ ചില വിഭാഗങ്ങളെയും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി. നാഗാലാൻഡിന് ഭരണഘടനയിലുള്ള പ്രത്യേക പദവിയായ ആർട്ടിക്കിൾ 371 എ സംബന്ധിച്ച ആശങ്കയും പ്രതിനിധി…