വളവുപച്ച എ.കെ.എം. സ്കൂളിൻ്റെ പൈതൃക ഗ്രാമം ശ്രദ്ധേയമാകുന്നു

വളവുപച്ച എ.കെ.എം പബ്ലിക് സ്കൂളിലൊരുക്കിയ പൈതൃക ഗ്രാമം ശ്രദ്ധേയമാകുന്നു.സ്കൂളിൽ സംഘടിപ്പിക്കുന്ന ഭക്ഷണ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് പൈതൃക ഗ്രാമം ഒരുക്കിയത്. വൈയ്ക്കോൽ മേഞ്ഞ ചായക്കടയും അതിനോടനുബന്ധിച്ചുള്ള പഴയ മിഠായികൾ നിറഞ്ഞ പീടികയും പഴമയുടെ ക്കാഴ്ചയായി.പഴയ കാല സോഡാകുപ്പികളും സിനിമാ പോസ്റ്ററും റേഡിയോയും പറ്റുവരവ് ബോർഡുമെല്ലാം കൗതുകമുണർത്തുന്നവയാണ്. അന്നത്തെ കാലത്തെ ബസും പാളകൊണ്ടു വെള്ളമെടുക്കുന്ന കിണറുമെല്ലാം ഈ പൈതൃക ഗ്രാമത്തിലുണ്ട്. ആദ്യകാലത്ത് അടുക്കളയിൽ ഉപയോഗിച്ചിരുന്ന ഉരൽ, ആട്ടുകല്ല് തുടങ്ങി നിരവധി ഉപകരണങ്ങളും ഇവിടെ പ്രദർശനത്തിനുണ്ട്.സന്ദർശകർക്ക് സൗജന്യ പ്രവേശനവും ഒരുക്കിയിരിക്കുന്നു.വളവുപച്ച പോലീസ്…

Read More