അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിൽ ഇടങ്ങളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിൽ ഇടങ്ങളിൽ ആറ്റിങ്ങൽ എക്സൈസ് വിഭാഗം പരിശോധന നടത്തി. രണ്ടിടങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. മാമത്തെ നിറപറയുടെ ഗോഡൗൺ, ഊരു പൊയ്കയിലെ ഫുഡ് നിർമ്മാണ ശാല കൊല്ലമ്പുഴയിലെ ഹോളോ ബ്രിക്സ് എന്നിവിടങ്ങളിലാണ് ആറ്റിങ്ങൽ എക്സൈസ് സർക്കിളിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇനിയും പരിശോധനകൾ തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ചിത്രം മാമത്തെ അന്ന്യ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ എക്സൈസ് പരിശോധന നടത്തുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181