
സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ആർഎസ്എസ്, സംഘപരിവാർ റിക്രൂട്ട്മെന്‍റ് നടത്തുന്നു;എം വി ഗോവിന്ദൻ
സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ആർഎസ്എസ്, സംഘപരിവാർ റിക്രൂട്ട്മെന്‍റ് നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും കോമരങ്ങളായവരെയാണ് കോടതികളിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും ജുഡീഷ്യറിയുടെ മഹിമ എക്കാലവും നിലനിൽക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേയ്ക്കുള്ള യാത്രയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181