fbpx

ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ

ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ന് പുലർച്ചെ നെടുങ്കണ്ടം പച്ചടിയിലാണ് ഉരുൾപൊട്ടിയത്. ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ കുരുമുളക് കൃഷിയിടമാണ് ഉരുൾപൊട്ടലിൽ നശിച്ചത്.മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. സമീപത്തുള്ള വീടുകൾക്കും പത്തുവളവ് റോഡിനും അപകട ഭീഷണിയുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ ഉരുൾപൊട്ടിയ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി

കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. ഡാമിന്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും…

Read More

കനത്ത മഴയെ തുടർന്ന് ഗവിയിൽ ഉൾവനത്തിൽ ഉരുൾപൊട്ടൽ

കനത്ത മഴയെ തുടർന്ന് ഗവിയിൽ ഉൾവനത്തിൽ ഉരുൾപൊട്ടൽ. മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. റോഡിൽ മരം വീണതിനാൽ ഗവിയിലേക്കുള്ള വാഹനങ്ങൾ നാളെ രാവിലെ ഉണ്ടാകാൻ സാധ്യതയില്ല. അണക്കെട്ട് തുറന്നതിനാൽ കക്കാട്ടാറിലും പമ്പാ നദിയിലും ജലനിരപ്പ് ഉയരും. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജനനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More