മണിക്കൂറുകൾ കടന്നിട്ടും കൊട്ടാരക്കര കടന്നില്ല വിലാപയാത്ര

വിടവാങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്രതിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്. നിലവിൽ കൊല്ലം ആയൂരിനും വാളകത്തിനുമിടയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ റോഡിന് ഇരുവശവും ജനം തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കാൻ ആകാതെ പലയിടത്തും പോലീസ് വശംകെട്ടു. മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോൾ ഏറെ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം,…

Read More

ഉമ്മൻചാണ്ടി സാറിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.

ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെടുമ്പോൾ തലസ്ഥാന നഗരി അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. എഴുമണിയോടെയാണ്  തലസ്ഥാനം നഗരിയോട് വിട പറഞ്ഞു കൊണ്ട് ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരവുമായി യാത്ര തിരിച്ചത്. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും….

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ 9.30 ന് നിലമേലിൽ എത്തി ചേരും

നാളെ രാവിലെ 7മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടു വിലാപയാത്ര 9.30 ആകുമ്പോൾ നിലമേലിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് ചടയമംഗലം നിയോജക മണ്ഡലം ചെയർമാൻ ചിതറ മുരളി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വിലാപയാത്ര വെമ്പായം വെഞ്ഞാറമൂട് കിളിമാനൂർ നിലമേൽ ചടയമംഗലം ആയുർ  കൊട്ടാരക്കര വഴി കോട്ടയത്തേക്ക് പോകും ,കേരള പോലീസ് എംഡി റോഡിൽ ഗതാഗത നിയന്ത്രണം മുൻകൂട്ടി അറിയിച്ചിട്ടുണ്ട് . നിരവധി പ്രവർത്തകരാണ് ഉമ്മൻചാണ്ടിയെ…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ വീണ്ടും മരണം

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കെ കോട്ടയത്ത് കുടുംബത്തിൽ വീണ്ടും മരണം. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ. ഇവരുടെ സംസ്കാരം പിന്നീട് നടക്കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഉമ്മൻചാണ്ടി അന്തരിച്ചു
പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു. 80 വയസായിരുന്നു. ബാംഗ്ലൂരിൽ ക്യാൻസർ ബാധി തനായി ചികിത്സയിലായിരുന്നു . ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി 53 വർഷമായി പുതുപ്പള്ളിയിൽ നിന്നുള്ള എംഎൽഎയാണ്. ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More