
വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ 29-ാമത് വാർഷികാഘോഷം:ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ 29-ാമത് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ നിർവ്വഹിച്ചു.മുൻപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്. മുരളി അധ്യക്ഷത വഹിച്ചു.സ്കോളർഷിപ്പ് മത്സരവിജയികൾ, കലാകായിക മത്സരവിജയികൾ തുടങ്ങിയവക്കുള്ള സമ്മാനങ്ങൾ പ്രസിഡൻ്റ് വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിജിത്ത് അരളീവനം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.ജി. സുരേന്ദ്രൻ, മുൻ വാർഡ് മെമ്പർ അസ്‌ലം മടത്തറ , പി.ടി.എ. പ്രതിനിധി സജിത്ത് മോൻ, പൂർവ്വ വിദ്യാർത്ഥി വിശാഖ് തുടങ്ങിയവർ ആശംസകൾ നേർന്നു.യോഗത്തിൽ സ്കൂൾ ചെയർമാൻ എ.കെ. സജീർ…