ഇന്ന് കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താൽ

ആലംകോട് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിന്റെ വീട് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന്  (22/12/2023 ) ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ടൗണിലും കരവാരം പഞ്ചായത്തിലും ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  കടയ്ക്കൽ  ബഹുജന  കൂട്ടായ്മ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കടയ്ക്കൽ ബഹുജനകൂട്ടായ്മ ക്യാമ്പയിൻ നടത്തി.ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ സന്തോഷിന്റെ അധ്യക്ഷതയിലയിരുന്നു പരിപാടി. കൊല്ലത്തിന്റെ എം.പി, എൻ.കെ പ്രേമചന്ദ്രൻ പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ മുഖ്യ പ്രഭാഷണം നടത്തി. മുൻ INC ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജൻ , കെ.പി.സി.സി മെമ്പർ ഷിജു , ഡി.സി.സി മെമ്പർ ചന്ദ്രബോസ് , കടക്കൽ താജുദീൻ , കടയ്ക്കൽ മണ്ഡലം…

Read More