
ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ ബാലോത്സവം തുടയന്നൂരിൽ
ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കുട്ടികളിൽ സാഹിത്യ അഭിരുചിയും സർഗ്ഗവാസനയും വളർത്തുന്നതിന് വേണ്ടി സംഘടിപ്പിച്ചുവരുന്നബലോത്സവം ഡിസംബർ 16, 17 ശനി, ഞായർ ദിവസങ്ങളിൽ കാട്ടാമ്പള്ളി യുപി സ്കൂളിൽ വച്ച് നടക്കുകയാണ്. കഥയും കവിതയും വരകളും വർണ്ണങ്ങളും പാട്ടുകളും ഒക്കെ കൊണ്ട് വർണ്ണാഭമാകുന്ന ബാലോത്സവത്തിൽ ഇടിവാ പഞ്ചായത്തിലെ മുഴുവൻ ഗ്രന്ഥശാലകളിൽ നിന്നും യുപി, എച്ച്. എസ് വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും. കുട്ടികളുടെ ഈ സാംസ്കാരിക ഉത്സവത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് തുടയന്നൂർ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാലയാണ്. ബാലോത്സവം…