വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; രണ്ടുപേർ മരിച്ചു,12 പേർക്ക്

അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ എത്തിയ ട്രാവലർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഒരു കുട്ടിയും ഒരു യുവാവുമാണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരുക്കേട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; ഒരാൾ മരണപ്പെട്ടു.

ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു. അപകടത്തിൽ രോഗിയായ കട്ടപ്പന ചപ്പാത്ത് സ്വദേശി പി കെ തങ്കപ്പൻ മരണപ്പെട്ടു. അറക്കുളം കരിപ്പിലങ്ങാടിന് സമീപം ആയിരുന്നു അപകടം. ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും പാലായിലെ ആശുപത്രിയിലേയ്ക്ക് രോഗിയുമായി പോയതായിരുന്നു ആംബുലൻസ്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ തൊടുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

6 വയസ്സുകാരി തനിച്ച്, ഭാഷ മനസ്സിലാകുന്നില്ല; കുമളിക്ക് സമീപം ഇതര സംസ്ഥാന പെൺകുട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ

കുമളി ഇടുക്കി കുമളിക്ക് സമീപം പത്തുമുറിയിൽ ആറു വയസ്സുള്ള ഇതര സംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് പത്തുമുറി ഭാഗത്ത് അലഞ്ഞു തിരിയുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ കാര്യം അന്വേഷിച്ചെങ്കിലും കുട്ടി സംസാരിച്ച ഭാഷ മനസ്സിലാക്കാനായില്ല. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇവിടെ നിന്നുള്ള നിർദേശ പ്രകാരം കുമളി പൊലീസെത്തി കുട്ടിയെ ഏറ്റെടുത്തു. വൈദ്യ പരിശോധനക്ക് ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റി….

Read More

ഇടുക്കിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

ഇടുക്കിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് സംഭവം. ഉടുമ്പൻചോല ചെല്ലകണ്ടം പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശികുമാര്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിയായ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഷീലയും ശശികുമാറും. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം….

Read More

ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ

ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ന് പുലർച്ചെ നെടുങ്കണ്ടം പച്ചടിയിലാണ് ഉരുൾപൊട്ടിയത്. ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ കുരുമുളക് കൃഷിയിടമാണ് ഉരുൾപൊട്ടലിൽ നശിച്ചത്.മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. സമീപത്തുള്ള വീടുകൾക്കും പത്തുവളവ് റോഡിനും അപകട ഭീഷണിയുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ ഉരുൾപൊട്ടിയ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഭിന്നശേഷിക്കാരനായ കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത

ഭിന്നശേഷിക്കാരനായ കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത. 18 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനായ കുട്ടയോടെയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്ത് മാതാപിതാക്കള്‍ ക്രൂരത കാണിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയെ മാതാപിതാക്കള്‍ പാര്‍പ്പിച്ചത് വീടിന് പുറത്തെ ഷെഡിലാണ്. ധരിക്കാന്‍ വസ്ത്രം പോലും നല്‍കാതെയായിരുന്നു കുട്ടിയെ മാതാപിതാക്കള്‍ ഷെഡില്‍ കെട്ടിയിട്ടിരുന്നത്. സംഭവം പുറത്ത് അറിഞ്ഞത് അയല്‍വാസികളായ വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചതോടെയാണ്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് മോചിപ്പിക്കുകയായിരുന്നു പരസ്യങ്ങൾ നൽകാൻ…

Read More

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, പരീക്ഷകൾ മാറ്റിവച്ചു

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, പരീക്ഷകൾ മാറ്റിവച്ചു. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വെച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ…

Read More

ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഡിജിറ്റൽ റീസർവേയിൽ പട്ടയമുള്ള ഭൂമിക്കൊപ്പം അധികമുള്ള ചെറിയ അളവിലുള്ള സ്ഥലംരേഖപ്പെടുത്തുന്നതിനെതിരെയാണ് ഹർത്താൽ. ഇക്കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് മുൻകാല സർക്കാർ ഭൂമിയെന്ന് പ്രാബല്യത്തോടെയല്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. വാത്തിക്കുടി പഞ്ചായത്തിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും ആരോപണമുണ്ട്. മുഴുവൻ കൃഷി ഭൂമിക്കും പട്ടയം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. വൈകിട്ട് ആറുവരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് വധശിക്ഷ

ഇടുക്കി ആനച്ചാലില്‍ ആറു വയസ്സുകാരനെ തലക്കടിച്ച് കൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് കുറ്റങ്ങള്‍ക്ക് മരണം വരെ തടവുശിക്ഷയും കോടതി വിധിച്ചു. ആകെ 92 വര്‍ഷമാണ് ശിക്ഷാകാലാവധി. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അമ്മയെയും മുത്തശ്ശിയെയും തലക്കടിച്ച് വീഴ്ത്തുകയും ആറു വയസ്സുകാരനെ കൊലപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു സഹോദരിയെ ബലാത്സംഗം ചെയ്തത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന്…

Read More