കിഴക്കുംഭാഗത്ത് ലോഡിങ് തൊഴിലാളിയെ വാഹനം ഇടിച്ച ശേഷം നിർത്താതെ പോയി
കിഴക്കുംഭാഗം ജഗ്‌ഷനിലാണ് സംഭവം. ആൾട്ടോ കാർ ഇടിച്ച ശേഷം വാഹനം നിർത്തതെ പോകുകയായിരുന്നു. ദൃക്സാക്ഷികളായ ഇരുചക്ര യാത്രികരാണ് പിറകെ പോയി വാഹനം തടഞ്ഞത്. ലോഡിങ് തൊഴിലാളിയായ കിഴക്കുംഭാഗം സ്വദേശി അനിയെയാണ് വാഹനം ഇടിച്ചത്. സാരമായി പരിക്കേറ്റ അനിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനത്തിൽ നിന്ന് ചിതറ പോലീസ് മദ്യക്കുപ്പിയും മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസും ഉൾപ്പെടെ കണ്ടെത്തി. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട് 0