സ്വർണ മോഷണം ആർഭാട ജീവിതം ; പാങ്ങോട് ഭരതന്നൂർ സ്വദേശിനി പിടിയിൽ
ബന്ധുവീട്ടിൽ നിന്ന് പത്തു പവനോളം സ്വർണം മോഷ്ടിച്ച് ആർഭാട ജീവിതം നയിച്ചുവന്ന പാങ്ങോട് ഭരതന്നൂർ സ്വദേശി നിഖിൽ ഭവനിൽ നീതു (33) പാങ്ങോട് പോലീസിന്റെ പിടിയിൽ… സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്,ഭരതന്നൂർ കാവുവിള വീട്ടിൽനിന്ന് ജൂണിലായിരുന്നു സ്വർണാഭരണങ്ങൾ മോഷണം പോയത്. വീട്ടില്‍ വിവാഹം കഴിച്ചെത്തിയ യുവതിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കല്യാണത്തിനുശേഷം പുതിയ വീട്ടില്‍ ഇവര്‍ 25 ദിവസത്തോളം ഉണ്ടായിരുന്നില്ല. മടങ്ങി എത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് ആഗസ്ത് എട്ടിന് പാങ്ങോട് പൊലീസില്‍ പരാതി നൽകി….


