മുമ്പ് കഴിച്ച ഭക്ഷണത്തിന്റെ പണം നൽകാതെ വീണ്ടും ഭക്ഷണം തരില്ലെന്ന് പറഞ്ഞു, ഭക്ഷണത്തിൽ മണ്ണുവാരിയിട്ട യുവാവ് അറസ്റ്റിൽ

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ഭക്ഷണത്തിൽ മണ്ണുവാരിയിടുകയും ചെയ്തയാൾ അറസ്റ്റിൽ. ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ.എസ്.നിവാസിൽ അനന്തു (33) ആണ് അറസ്റ്റിലായത്. ഹോട്ടലുടമയായ മാറനാട് ചേലൂർവിള വീട്ടിൽ രാധ(67)യുടെ പരാതിയിലാണ് എഴുകോൺ പൊലീസിന്റെ നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ 8.30ന് പരുത്തുംപാറ അക്ഷര ഹോട്ടലിൽ ആയിരുന്നു സംഭവം. രാധയും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. രാവിലെ കടയിലെത്തിയ അനന്തു പൊറോട്ടയും ബീഫ്…

Read More
error: Content is protected !!