
താലൂക്ക് ആശുപത്രി പേ വാർഡിൽ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ കടിച്ചു
തളിപ്പറമ്പ് താലൂക്കിലെ ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിക്ക് പാമ്പ് കടിയേറ്റു. പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് സംഭവം ചെമ്പേരി സ്വദേശി ലത എന്ന 55കാരിക്കാണ് പാമ്പ് കടിയേറ്റത്. പേ വാർഡിൽ നിലത്തു കിടക്കുകയായിരുന്നു ഇവർ അവിടെ വച്ചാണ് പാമ്പ് കടിയേറ്റത്. ഇന്നലെ അർധരാത്രിയാണ് സംഭവം. പാമ്പുകടിയേറ്റ ഉടൻ തിരിച്ചറിയുകയും ചികിത്സ നൽകുകയും ചെയ്തു. പേ വാർഡിൽ വച്ചാണ് അണലിയുടെ കടിയേറ്റത്. മകളെ കാണാൻ എത്തിയതായിരുന്നു ലത. ആളുകൾ പാമ്പിനെ അടിച്ചു കൊന്നു, പാമ്പ് …