മദ്യലഹരിയിൽ വാഹനം ഓടിച്ച 108 ആംബുലൻസ് ഡ്രൈവറെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

വെഞ്ഞാറമൂട് സ്വദേശിയായ 32 വയസ്സുള്ള ബോബനാണ് പിടിയിലായത്.വെളുപ്പിന് ഒന്നരയോട് കൂടിവാഹന പരിശോധനയ്ക്കിടയിൽ സംശയം തോന്നിയ പോലീസ് ആംബുലൻസ് വീണ്ടും വിളിച്ചു വരുത്തുകയും .വൈദ്യ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. നിലമേൽ ഭാഗത്ത് ഓടുന്ന 108 ആംബുലൻസാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആംബുലൻസ് ഡ്രൈവർക്കെതിരെ ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചടമംഗലം എസ് ഐ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനക്കിടെ ആംബുലൻസ് പിടി കൂടിയത്

Read More
error: Content is protected !!