ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; ഒരാൾ മരണപ്പെട്ടു.

ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു. അപകടത്തിൽ രോഗിയായ കട്ടപ്പന ചപ്പാത്ത് സ്വദേശി പി കെ തങ്കപ്പൻ മരണപ്പെട്ടു. അറക്കുളം കരിപ്പിലങ്ങാടിന് സമീപം ആയിരുന്നു അപകടം. ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും പാലായിലെ ആശുപത്രിയിലേയ്ക്ക് രോഗിയുമായി പോയതായിരുന്നു ആംബുലൻസ്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ തൊടുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More
error: Content is protected !!