അവകാശങ്ങൾ ഇനിയുമുണ്ട് ;അഖിൽ ദേവ് എഴുതുന്നു
കണ്ണങ്കോട് കോളനിയിൽ താമസിക്കുന്ന ഏകദേശം 158 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം ലഭിച്ചു. ഓരോ മനുഷ്യനും അവരുടേതായ ഭൂമി കൈവശപ്പെടുത്താൻ അവകാശമുള്ളവരാണ് . അതിനായി അശ്രാന്ത പരിശ്രമം നടത്തിയ എല്ലാവരോടും സ്നേഹം മാത്രം . കണ്ണങ്കോട് പട്ടിക ജാതി / വർഗ്ഗ കോളനിയിൽ ടീം ചുവടിന്റെ ഭാഗമായി ഞാൻ പോയിരുന്നു മനുഷ്യർ താമസിക്കുന്നിടമാണോ എന്ന് തോന്നിപോകുന്നൊരിടം ? നിരവധി വീടുകൾ തകർന്നു കിടപ്പുണ്ട് ,കുറച്ചു തകരാറായ അവസ്ഥയിലും . എല്ലാം അങ്ങനെയായിരിക്കുമോ എന്ന് ചോദിച്ചാൽ അങ്ങനെയല്ല. എന്നിരുന്നാലും, തകർച്ചയുടെ…