ചടയമംഗലം അക്കോണം വാർഡിൽ അമീബിക് മസ്തിഷ്കജ്വരം സംശയം

ചടയമംഗലം പഞ്ചായത്തിലെ അക്കോണം വാർഡിൽ ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന സംശയം ഉയർന്നിട്ടുണ്ട്. പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വ്യക്തിയെ നിരീക്ഷണത്തിൽ മാറ്റിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നതിനായി പരിശോധനാഫലങ്ങൾ കാത്തിരിക്കുകയാണ്. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചു. കുടിവെള്ള പൈപ്പുകളിലും പൊതു കിണറുകളിലും ക്ലോറിനേഷൻ ശക്തമാക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും ചേർന്ന് വെള്ളസ്രോതസ്സുകളുടെ ശുചിത്വ പരിശോധനയും ക്ലോറിനേഷൻ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

Read More

കടയ്ക്കലിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 43കാരൻ മരണപ്പെട്ടു.

കടയ്ക്കലിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 43കാരൻ മരണപ്പെട്ടു. ആൽത്തറ മൂട് സ്വദേശിയായ ബിജുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ മൂന്നാഴ്ച മുമ്പാണ്ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.ഇദ്ദേഹം വർഷോപ്പ് ജീവനക്കാരനാണ് . പ്രദേശത്തെ  കിണറുകളിലേയും കുളങ്ങളിലേയും ജലം പരിശോധനക്ക് അയച്ചിരുന്നു.ആ ഫലം  പുറത്ത് വന്നതിനെ തുടർന്ന് കടയ്ക്കൽ ക്ഷേത്രകുളത്തിലും ബിജുവിന്റെ വീട്ടിലെ കിണറ്റിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം കിണറും കുളവും സീൽചെയ്തിരുന്നു

Read More

അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ കൂട്ടായ പ്രതിരോധം തീർക്കാം നിർദ്ദേശവുമായി ജില്ലാ കളക്ടർ

അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ കൂട്ടായ പ്രതിരോധം തീർക്കാം സർക്കാർ അനുശാസിക്കുന്ന മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രതിരോധം തീർക്കാൻ എല്ലാവരും കൈകോർക്കണം. കെട്ടിക്കിടക്കുന്നവെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക. വാട്ടര്‍ തീംപാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ക്‌ളോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക. ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക. മലിനമായ ജലത്തില്‍ മുങ്ങികുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായി ഒഴിവാക്കുക. കിണറിലെ വെള്ളം ക്‌ളോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക. വെള്ളം സംഭരിക്കുന്ന…

Read More
error: Content is protected !!