
തമിഴ്നാട്ടിൽ നിന്നും കടയ്ക്കലിലേക്ക് ചേക്കേറിയ അബ്ദുള്ള 25 കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നത്തിലേക്ക് എത്തിക്കുന്നു
സ്വന്തം അധ്വാനത്തിൻ്റെ വലിയൊരു പങ്ക് ചെലവഴിച്ച് വാങ്ങിയ ഒരേക്കറിൽ തലചാ യ്ക്കാനിടമില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ അബ്ദുള്ള എന്ന മണിയ്ക്കിത് സ്വപ്ന പൂർത്തീകരണത്തിന്റെ നിമിഷങ്ങൾ. 1983 ൽ തമിഴ് നാട്ടിൽ നിന്നും കടയ്ക്കലിലെത്തി ചന്തകളിലെ തുണി വിൽപ്പനക്കാരുടെ സഹായിയായും ഉന്തുവണ്ടിയിലെ കപ്പലണ്ടി വിൽപ്പനക്കാരനായും പല നിലകളിൽ ജോലികൾ നോക്കി ഇന്നത്തെ നിലയിൽ ടൗണിലെ ഹോൾസെയിൽ വ്യാപാരിയായി വളരുമ്പോഴും തന്നെ പോറ്റിയ മലയാളനാട്ടിലെ നിരാലംബരായ മനുഷ്യരെ ചേർത്തു നിർത്തിയെ അബ്‌ദുള്ള എന്ന മണി ജീവിത ത്തിന്റെ ഓരോഘട്ടവും…