വർക്കല ഹെലിപ്പാട് ക്ലിഫ് കുന്നിൽ നിന്ന് യുവാവ് 50 അടിയോളം താഴേക്ക് വീണു, നട്ടെല്ലിനടക്കം ഗുരുതര പരിക്ക്

വർക്കല :ഇന്നലെ  രാത്രി വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നിൽ   നിന്ന് യുവാവ് 50 അടി താഴ്ചയിലേക്ക് വീണു, തമിഴ്‌നാട് സ്വദേശി സതീഷ് എന്ന 30കാരനാണ് അപകടത്തിൽപ്പെട്ടത്. 50 അടി താഴ്ചയിലേക്കാണ് വീണത്.  പൊലീസും ഫയർഫോഴ്‌സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്  ,രക്ഷാപ്രവർത്തകർ  സതീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ സതീഷിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.

Read More

പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

പൊന്മുടി :തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ചുരത്തിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് അപകടം. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവരടങ്ങിയ കാർ 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപം മറിഞ്ഞു. കാർ 500 മീറ്റർ താഴേക്ക് മറിഞ്ഞിട്ടും നാല് പേരും രക്ഷപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി. ഒരാളെ രക്ഷപ്പെടുത്തി, ബാക്കി മൂന്ന് പേരെ കൊക്കയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലുപേർക്കും പരുക്കുകളുണ്ടെങ്കിലും ഗുരുതരമല്ല. മഴയും…

Read More