
കറുപ്പും വെളുപ്പും, മനുഷ്യ മനസും
എന്റെ വിഷയത്തോട് എതിർപ്പുള്ളവരും വ്യക്തിപരമായി അതിലൂടെ കടന്നു പോയവരുമായ വ്യക്തികൾ ഉണ്ടായിരിക്കാം. കറുപ്പിന് ഏഴ് അഴകാണെന്ന് പറയുന്നത് സ്വീകാര്യമാണ്, അല്ലേ? കഴിഞ്ഞ കാലങ്ങളിൽ കറുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്നമായിരുന്നു. അവന് ശരിയായ നിറവും വലുപ്പവും ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ സമ്മതിച്ചേനെ . എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലൂടെ കടന്നുപോകുന്ന നേരം ഏറ്റവും കൂടുതൽ എന്നെ ബുദ്ധിമുട്ടിച്ച വാചകങ്ങൾ. അവരുദ്ദേശിക്കുന്ന ആ ശരിയായ നിറം വെളുപ്പാണല്ലോ, നിറത്തിന് പോലും മാറ്റി നിർത്തലും നിറത്തിന് രാഷ്ട്രീയവുമുണ്ടെന്ന് ബോധ്യം…