യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ഒളിവിൽപോയ വർക്കല സ്വദേശിയായ പ്രതി 27 വർഷത്തിനു ശേഷം പോത്തൻകോടിന് സമീപത്തു നിന്നും പിടിയിൽ

അഞ്ചലിൽ ബലാൽസംഗക്കേസിലെ പ്രതി 27 വർഷത്തിന് ശേഷം പിടിയിൽ. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്. 1997 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുളത്തൂപ്പുഴയിൽ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. ഇരുപത്തിയാറുകാരിയും വിവാഹിതയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പ്രതിയും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ബസുടമയുടെ മകന്‍ അടക്കം പത്ത് പേർ പ്രതികളാണ്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പിന്നീട് സജീവനെ…

Read More

27 വർഷമായി ഒളിവിൽതാമസിച്ചുവന്ന പിടികിട്ടാപ്പുള്ളി അഞ്ചൽ പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം പൂന്തുറക്കാരൻ സജി എന്നറിയപ്പെടുന്ന 57 വയസ്സുള്ള സജീവിനെയാണ് പത്തനാപുരംപിറവന്തുർ പടയണിപ്പാറയിൽ നിന്നും പോലീസ് പിടികൂടിയത്. 1997 അഞ്ചൽ ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു വാടകയ്ക്ക് താമസിചുവന്ന സജീവ് തൊട്ടടുത്തു താമസിച്ചിരുന്ന രാധാകൃഷ്ണന്റെ പക്കൽ നിന്നും ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓട്ടോറിക്ഷയുമായി മുങ്ങുകയായിരുന്നു. പോലീസ് കേസെടുത്തതറിഞ്ഞ സജീവ് ഓട്ടോറിക്ഷവില്പന നടത്തി ബോംബെയിലേക്ക് രക്ഷപ്പെട്ടു. പോലീസ് കേസെടുത്തു പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് പുനലൂർ ഫസ്റ്റ് ക്ലാസ് മസ്ജിസ്ട്രറ്റ് കോടതി സജീവിനെ 2020ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു….

Read More

അഞ്ചൽ മണലിൽ അക്വിഡേറ്റ് ഭാഗത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

അഞ്ചൽ, മണലിൽ അക്വിഡേറ്റ് ഭാഗത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി ഇനിയും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. എന്നാൽ മൃതദേഹം.ഇയാളുടെ തന്നെ എന്ന് ബന്ധുക്കൾ പറയുന്നു.അഞ്ചൽ കോമളം സ്വദേശി ഏദേശം 35 വയസ്സോളം വരുന്ന ദീപുവിൻ്റെ മൃതദേഹമാണ് വെഞ്ചേമ്പ് പിനാക്കിൾ കോളജിന് താഴ്വാരത്തുള്ള കനാലിൽ നിന്നും കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന നിലയിൽ വെള്ളത്തിൽ കിടന്ന മൃതദേഹം വൈകിട്ട് ആറ് മണിയോടെയാണ് ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ കണ്ടത്. കനാലിൽ നല്ല ഒഴുക്കുള്ളതിനാൽ കിലോമീറ്ററുകളോളം ദൂരം…

Read More

അഞ്ചൽ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയെ വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായി

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥി അഞ്ചൽ സ്വദേശിയായ 21 വയസ്സുള്ള അഖിൽ ആണ് കാണാതായത്. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയായിരുന്നു സംഭവം. അഖിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം ആണ് കുളിക്കാൻ എത്തിയത്. നേരം വൈകിയതിനാൽ ലൈഫ് ഗാർഡുകൾ ഇവരെ കുളിക്കുന്നത് വിലക്കി പറഞ്ഞു വിടുകയായിരുന്നു. പിന്നീട് ലൈഫ് ഗാർഡുകൾ പോയതിനുശേഷം വീണ്ടും ഇവർ കുളിക്കാൻ ഇറങ്ങിയതാണ് അപകടത്തിൽ കലാശിച്ചത്. കാണാതായ അഖിലിന് വേണ്ടി തിരച്ചിൽ തുടരുന്നു വർക്കല ഫയർഫോഴ്സും പോലീസും സ്ഥലത്തുണ്ട്. കൂടുതൽ തിരച്ചിലിനായി കോസ്റ്റൽ…

Read More

അഞ്ചലിൽ സ്കൂട്ടർ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന മധ്യവയസ്കൻ മരണപെട്ടു.

അഞ്ചലിൽ നിയന്ത്രണം വിട്ട സ്കൂട്ടർ,നിർത്തിയിട്ടിരുന്ന കാറിലിടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന മധ്യവയസ്കൻ മരണപെട്ടു. അഞ്ചൽ ആലഞ്ചേരി കുഴുംമ്പനൂർ ശിവപ്രിയ വിലാസത്തിൽ 57 വയസ്സുള്ള വിജയനാണ് മരണപ്പെട്ടത്. ഈ കഴിഞ്ഞ പതിനെട്ടാം തീയതി വൈകിട്ട് 4 മണിയോടുകൂടി അഞ്ചൽ കോളേജ് ജംഗ്ഷനിൽ വെച്ചാണ് അപകടം നടന്നത്. വിജയനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അഞ്ചൽ വടമണ്ണിൽ കുടിവെള്ളം ആവശ്യപ്പെട്ടു വന്നയാൾ യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചതായി പരാതി

അഞ്ചൽ വടമണ്ണിൽ വീട്ടിൽ വെള്ളം ആവശ്യപ്പെട്ടു വന്നയാൾ വീട്ടിലെ യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചത് കേട്ട നാട്ടുകാർ ഓടിഎത്തുന്നത് ശ്രദ്ധയിൽപെട്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു . നാട്ടുകാർ ഇയാളെ പിടികൂടി അഞ്ചൽ പൊലീസിന് കൈ മാറി . പോലീസിന്റെ ചോദ്യം ചെയ്യലിൽ പുനലൂർ സ്വദേശിയായ നൗഷാദ് എന്ന വ്യക്തിയാണ് എന്നുള്ള വിവരമാണ് അറിയാൻ കഴിഞ്ഞത്. യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണ മല കവർന്നെടുക്കാൻ ഉള്ള ശ്രമമായിരുന്നു എന്നും നാട്ടുകാർക്ക് സംശയമുണ്ട് ….

Read More

അഞ്ചലിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം കല്ലടയാറ്റിൽ

കഴിഞ്ഞ ദിവസം കാണാതായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. അഞ്ചല്‍ പുത്തയം സ്വദേശിയും ജോയിന്‍റ് എക്സൈസ് കമ്മീഷണറുമായ താജുദ്ദീന്‍ കുട്ടി, സബീന ബീവി ദമ്പതികളുടെ മകന്‍ സജില്‍ താജ് (20) ന്‍റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. പുനലൂര്‍ എസ്.എന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സജില്‍ താജ്. ഇന്നലെ കോളേജിലേക്ക് പോയ സജിലിനെ ഉച്ചയോടെ കാണാതായിരുന്നു. വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പടെ ശേഖരിച്ചു അന്വേഷണം തുടരവെയാണ് ഇന്ന്…

Read More

അഞ്ചലിൽ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരണപ്പെട്ടു;മരണപെടുന്നത് രണ്ടാമത്തെയാൾ

കഴിഞ്ഞ ദിവസം കൊച്ചു കുരുവികോണത്ത് ബിവറേജ് ബിൽഡിംഗിൽ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ മൂന്ന് പേരിൽ രണ്ടാമത്തെയാളും മരണപ്പെട്ടു. നെടിയറ വിഷ്ണുഭവനിൽ വിഷ്ണു(34) ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന് മരിച്ചത് . സംഘർഷം നടന്ന പിറ്റേ ദിവസം ചികിൽസയിലിരിക്കെ ഭാസി (60) മരണപെട്ടിരുന്നു . മൂന്ന് പേരും ചേർന്ന് ജയചന്ദ്രൻ പണിക്കർ എന്നയാളെ മർദിച്ചതിലുള്ള വൈരാഗ്യമാണ് ഭാസിയെയും മകൻ മനോജിനെയും മനോജിന്റെ സുഹൃത്ത് വിഷ്‌ണുവിനെയും കുത്തിയത്. പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ…

Read More

കഴിഞ്ഞ ദിവസം അഞ്ചലിൽ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരണപ്പെട്ടു.

കഴിഞ്ഞ ദിവസം അഞ്ചലിൽ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരണപ്പെട്ടു.അഞ്ചൽ കുരിയക്കോണതായിരുന്നു കത്തിക്കുത്ത് നടന്നത്. മൂന്ന് പേർക്ക് കുത്ത് ഏൽക്കുകയും മൂവരെയും അഞ്ചലിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക് ഉണ്ടാവുകയും. അതിൽ ഏകദേശം 62 വയസ് വരുന്ന കുരിയക്കോണം സ്വദേശി ബാസിയാണ് മരണപ്പെട്ടത്.

Read More

അഞ്ചലിൽ സംഘർഷം മൂന്ന് പേർക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

അഞ്ചൽ കൊച്ചു കുരുവികോണത്ത് വിവറേജ് പ്രവർത്തിക്കുന്ന ബിൽഡിംഗ് സെക്യൂരിറ്റി ഉൾപ്പെടെ മൂന്ന് പേർക്കാണ് കുത്തേറ്റത്. രണ്ട് പേരുടെ നില ഗുരുതരമെന്നാണ് അറിയാൻ കഴിയുന്നത്. ബിൽഡിംഗ് സെക്യൂരിറ്റി ഭാസി ഇയാളുടെ മകൻ മനോജ് സുഹൃത്ത് വിഷ്ണു എന്നിവർക്കാണ് കുത്തേറ്റത്. കുത്തിയത് ആരെന്നുള്ള വിവരം ലഭ്യമല്ല. ഇവർ മൂന്ന് പേരും മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!