ചിതറ വളവുപച്ച സി കേശവൻ ഗ്രന്ഥശാലയിൽ  അഗ്രി ഫസ്റ്റ് 2025

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടുകൂടി നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ കർഷകർ ചേർന്നു രൂപീകരിച്ചിട്ടുള്ള കർഷക പ്രസ്ഥാനമാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകൻ്റെ വരുമാനവർദ്ധനവുമാണ് ഈ കമ്പനി ലക്ഷ്യപ്പെടുന്നത് . കഴിഞ്ഞ രണ്ടര വർഷമായി കടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കർഷക ഉത്പാദക കമ്പനി നമ്മുടെ നാടിൻറെ കാർഷിക മേഖലയിൽ തനതായ ഇടപെടലുകൾ നടത്തി വരികയാണ്. കമ്പനിയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള…

Read More