ചിതറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ
അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വനിത എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. വേങ്കൊല്ല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് വാഹനത്തിന് മുന്നിൽ നൃത്തം ചെയ്ത പ്രതികൾ വാഹനം തടഞ്ഞ് മാർഗതടസം സൃഷ്ടിച്ചിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ചു ഉദ്യോഗസ്ഥരെ ആക്രമിച്ചു .വനിത എസ്ഐ യെ ഉപദ്രവിച്ചതിനും ജീപ്പിന് കേടുപാടുകൾ വരുത്തിയതിനും ഇവർക്കെതിരെ കുറ്റം ചുമത്തി. സ്ത്രീത്വത്തെ…


