
റേപ്പ് ചെയ്ത് കൊല്ലപ്പെട്ട നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് ആത്മാവ് ഉണ്ടെങ്കിൽ, ആ ആത്മാക്കൾ പറയുന്ന കഥകളായിരിക്കും ഒരു പക്ഷെ, ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും മഹത്തായ ജീവൽസാഹിത്യം “സുധ മേനോൻ”
‘റേപ്പ് ചെയ്ത് കൊല്ലപ്പെട്ട നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് ആത്മാവ് ഉണ്ടെങ്കിൽ, ആ ആത്മാക്കൾ പറയുന്ന കഥകളായിരിക്കും ഒരു പക്ഷെ, ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും മഹത്തായ ജീവൽസാഹിത്യം. അവരാണ് ശരിക്കും വംശീയകലാപത്തിന്റെ നിശബ്ദസാക്ഷികള്‍..ആരും ജയിക്കാതെ പോകട്ടെ എന്ന് ഈ നരവേട്ടയെ അവരിപ്പോള്‍ ഏതോ ലോകത്തിരുന്നുകൊണ്ട് അതിദീനമായി ശപിക്കുന്നുണ്ടാകും..’ ശ്രീലങ്കയിലെ വിദൂരമായ ഒരു ഗ്രാമത്തിൽ വെച്ച് എന്നോട് ഇങ്ങനെ പറഞ്ഞത് ജീവലതയെന്ന സ്ത്രീയായിരുന്നു. വംശീയവിദ്വേഷം മാത്രം രക്തത്തിലുള്ള ചില ഡ്രാക്കുളകൾ അവരുടെ മകളെയും, മറ്റനേകം പെൺകുട്ടികളെയും റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ ഹൃദയം…