
ലിംഗ നീതിയും സമത്വവും സ്ത്രീകളുടെ അവകാശം: അഡ്വ ഇന്ദിരാ രവീന്ദ്രൻ
കടയ്ക്കൽ: ലിംഗ നീതിയും സമത്വവും സ്ത്രീകളുടെ അവകാശമെന്ന് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ. വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവും അനുഭവവും സ്ത്രീ സമൂഹത്തിൻ്റെ പുരോഗതിക്കായി ഉപയോഗിക്കാൻ കഴിയണമെന്നും സോഷ്യൽ മീഡിയ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും അഡ്വ ഇന്ദിരാ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കേരള വനിതാ കമ്മീഷൻ ജില്ലാ തല വനിതാ സെമിനാർ ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഉദ്ഘാടനാന്തരം ലിംഗാവബോധം സ്ത്രീകളിൽ എന്ന വിഷയത്തിൽ വനിതാ കമ്മീഷൻ ഫാക്കൽറ്റി അംഗം വീണ പ്രസാദും,…