
സംസ്ഥാനത്തെ ഒട്ടുമിക്ക റോഡപകടങ്ങൾക്കും കാരണം ഇരുചക്രവാഹനങ്ങളാണെന്ന വസ്തുത കണക്കിലെടുത്ത് അവയുടെ പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായി കുറയ്ക്കും.
ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധി ഇപ്രകാരമാണ്: . 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70),…