വെഞ്ഞാറമൂട് ബസിൽ വിദ്യാർഥിനിയെ അപമാനിച്ചയാൾ പോസ്കോ വകുപ്പിൽ അറസ്റ്റിൽ

ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയെഅപമാനിച്ച വയോധികനെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. വെള്ളുമണ്ണടിബാലൻപച്ച കുഴിവിളാകത്ത് പുത്തൻവീട്ടിൽ സതീശൻ(50) ആണ് അറസ്റ്റിലായത്.ബുധനാഴ്ച രാവിലെയാണ് സംഭവം. കെ.എസ്.ആർ.ടി.സി. ബസിൽ വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ മാണിക്കൽ പള്ളി എത്തിയപ്പോൾ ഇറങ്ങാൻ തുടങ്ങിയ പെൺകുട്ടിയെകടന്നുപിടിക്കുകയായിരുന്നു. കണ്ടക്ടർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന്പോലീസെത്തി പിടികൂടുകയായിരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വെഞ്ഞാറമൂട് സ്വദേശി ആനക്കൊമ്പ് കേസിൽ പിടിയിൽ രണ്ട് പേർ വിലങ്ങുമായി രക്ഷപ്പെട്ടു

ആന കൊമ്പിൽ തീർത്ത ശില്പം വില്‍ക്കാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്ന് വിലങ്ങുമായി രക്ഷപ്പെട്ടു. വനംവകുപ്പ് അറസ്റ്റുചെയ്ത പ്രതികളാണ് രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് തടത്തരികത്തു വീട്ടില്‍ ശരത്, പേയാട് കുണ്ടമണ്‍കടവില്‍ ജോണി എന്നിവരാണ് ബുധനാഴ്ച വൈകീട്ട് നാലാഞ്ചിറ പാണൻവിളയില്‍വെച്ച്‌ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. ഇതേ കേസില്‍ വെഞ്ഞാറമൂട് മാണിക്കല്‍ സ്വദേശി അശ്വിൻ, പേയാട് വിളപ്പില്‍ശാല സ്വദേശി മോഹൻ എന്നിവർ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയില്‍വെച്ചാണ് ജോണിയും ശരത്തും കൈവിലങ്ങോടെ രക്ഷപ്പെട്ടത്….

Read More

വെഞ്ഞാറമൂട് ബി.ജെ.പി വാർഡ് മെമ്പർക്ക് എതിരെ പീഡന പരാതിയുമായി പാർട്ടി പ്രവർത്തകയായ യുവതി

പാർട്ടി സഹപ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പഞ്ചായത്ത് മെമ്പർക്കെതിരെ പൊലീസ് കേസ് എടുത്തു. വെഞ്ഞാറമൂട് നെല്ലനാട് ഗ്രാമപഞ്ചായത്ത് മുക്കന്നൂർ വാർഡിൽ ബിജെപി മെമ്പറായ വെഞ്ഞാറമൂട് ആലന്തറ തെങ്ങുവിള വീട്ടിൽ വിപിൻ (29) – ന് എതിരെയാണ് നെടുമങ്ങാട് പൊലീസ് കേസ് എടുത്തത്. യുവതി യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി പ്രവർത്തകയായ യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോവളത്തെ ഹോട്ടലിൽ വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും 15,000 രൂപം…

Read More

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിൻ്റെ വീടിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആനന്ദിനെയും അമ്മ സിന്ധുവിനെയും ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വെഞ്ഞാറമൂട്ടിൽ വിദ്യാർഥിനി മരിച്ച നിലയിൽ

മുൻ വനമന്ത്രി രാജുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും റവന്യൂ വകുപ്പ് റിട്ടർഡ് ജീവനക്കാരനുമായ സനൽ കുമാറിന്റെയും പിരപ്പൻകോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപികവത്സലയുടെയും മകൾദേവിക വി .എസ് (20) നെ ശനിയാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് ഇംഗ്ലീഷ് ബിരുദം കരസ്ഥമാക്കിയ ദേവിക വിദേശത്ത് പോകുന്നതിനുള്ള കോഴ്സിന് ഓൺലൈൻ ആയി പഠിക്കുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് എല്ലാദിവസവും ദേവിക പങ്കെടുത്തിരുന്നു.ട്രാവൻകൂർ…

Read More

പോലിസ് സ്റ്റേഷന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ

വെഞ്ഞാറമൂട് കീഴായ്ക്കോണം ഭാഗത്തു വെച്ച് വാഹനങ്ങൾ തമ്മിൽ തട്ടിയ പരാതിയിൽ സ്റ്റേഷനിൽ എത്തിയ യുവാവ് പ്രകോപിതനായി സ്റ്റേഷനിലെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. പത്തനംതിട്ട പൂങ്കാവ് സ്വദേശി ജോമോൻ 29 ആണ്  സ്റ്റേഷനിൽ അക്രമം കാണിച്ചതിന് അറസ്റ്റിലായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വെഞ്ഞാറമൂട്ടിൽ വാഹന നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി ഹോട്ടൽ ഉടമ മരണപ്പെട്ടു

വെഞ്ഞാറമൂട് തണ്ട്രാ പൊയ്കയിൽ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ കടയിലേക്ക് ഇടിച്ചു കയറി കട ഉടമ രമേശ് ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 4.20നാണ് സംഭവം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു വാഹനം നിയന്ത്രണം വിട്ടു എതിർ വശത്തുള്ള നെസ്റ്റ് ബേക്കറിയിൽഇടിച്ചു കയറിയായിരുന്നു. പുലർ ച്ചേ കട തുറന്ന് ലൈറ്റ് ഇട്ടശേഷം കടയുടെ ഡോറിന്റെ ഭാഗത്തു നിൽക്കുമ്പോൾ നിയന്ത്രണം വിട്ട കാർ അമിതവേഗത്തിൽ ഇടിച്ചു കയറി രമേശിന്റെ സ്കൂട്ടറും തകർത്തു രമേശിനെയും ഇടിച്ചു…

Read More

വെഞ്ഞാറമൂട്ടിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു

കീഴായിക്കൊണം പെട്രോൽ പമ്പിന് സമീപം ടൂവീലറുകൾ കൂട്ടിയിച്ച് അപകടത്തിൽ ഒരു മരണം.നെല്ലനാട് പന്തപ്ലാവിക്കൊണം നടത്തരികത്ത് വീട്ടിൽ ബാബു, പ്രേമ ദമ്പതികളുടെ മകൻ അനന്തു (19)  മരണപ്പെട്ടു .വാമനപുരം അമ്പലംമുക്ക് ഭാഗത്തു നിന്നും വെഞ്ഞാറമൂട്ടിലേക്ക് കടയ്ക്കൽ സ്വദേശിയായ സുഹൃത്തമായി സ്കൂട്ടിൽ പോവുകയായിരുന്ന അനന്തു എതിർഭാഗത്തു നിന്നും വന്ന  ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് കാരേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു . വെഞ്ഞാറമൂട് തവാനി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു    പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

വെഞ്ഞാറമൂട് മുക്കുന്നൂരിൽ സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചര മണി കഴിഞ്ഞാണ് സംഭവം. ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഭദ്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരുന്നവഴിക്ക് മുക്കുന്നൂർ ഇറക്കത്തിൽ വച്ചാണ് അപകടം നടന്നത് ഇലക്ട്രിക്പോസ്റ്റ് ഇടിച്ച ശേഷം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അപകടത്തെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന്…

Read More

വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച; നഷ്ടമായത് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭാരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതിൽ തീകത്തിച്ച് പൊളിച്ച ശേഷമാണ് മോഷ്ടക്കൾ അകത്ത് കടന്നിരിക്കുന്നത്. കിടപ്പു മുറിയിലെ അലമാര പൊളിച്ചാണ് സ്വര്‍ണ്ണവും പണവും കവർന്നത്. പാങ്ങോട് പോലീസിൽ പരാതി…

Read More
error: Content is protected !!