ഇളമാട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ അക്രമം വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയെയാണ് നായ ആക്രമിച്ചത്. വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നായ ശല്യം രൂക്ഷമായിരിക്കുകയാണ്. തെരുവ് നായകൾക്ക് എതിരെയുള്ള പദ്ധതികളൊന്നും ഇതുവരെയും നടപ്പിലായില്ല. തെരുവ് നായകൾ കുറുകെ ചാടുന്നത് മൂലം ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറി. വീട്ടമ്മയെ ആക്രമിച്ച നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Read More
error: Content is protected !!