
പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ കടയ്ക്കലിലെ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു
തിരുവല്ലം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ സഹായിച്ച പോലീസുകാരനെതിരെ നടപടി. തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസിൽ പ്രതികളെ സഹായിച്ചതിന് കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ നവാസിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഫോർട്ട് എ സി നേരത്തെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഷഹാന ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് നൗഫൽ, ഭർതൃമാതാവ് എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു….