ബിജെപിയെ മലർത്തിയടിച്ച് ജന മനസ്സുകളിലെ സ്വർണ്ണം നേടി വിനേഷ് ഫോഗട്ട്
ലോക ചാമ്പ്യൻഷിപ്പും, ഏഷ്യൻ ഗെയിംസും, കോമൺവെൽത്ത് ഗെയിംസുമടക്കം ഒട്ടേറെ അന്തർദേശീയ വേദികളിൽ രാജ്യത്തിൻറെ അഭിമാനമായി മാറിയ ഗുസ്തി താരം നിറ കണ്ണുകളോടെ അന്ന് ജന്ദർമന്ദറിലെ സമരവേദിയിൽ വെച്ച് മൊഴിഞ്ഞപ്പോൾ വിതുമ്പിയത് രാജ്യം മൊത്തമായിരുന്നു. മൂന്ന് ലോകോത്തര താരങ്ങളെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ശേഷം കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏതാനും ഗ്രാം ഭാരം വർദ്ധിച്ചു എന്നാരോപിച്ച് വിലക്ക് നേരിട്ടപ്പോൾ വീണ്ടും വിതുമ്പി രാജ്യം. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ വിനേഷ് ഫോഗട്ട്…