കഴിഞ്ഞ ദിവസം വിതുരയിൽ പാലം മുറിച്ച് കടക്കവേ ഇരുചക്ര വാഹനത്തോടൊപ്പം നദിയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

വിതുരയിൽ കവിഞ്ഞൊഴുകിയ വാമനപുരം നദിയിൽ പൊന്നാംചുണ്ട് പാലം മുറിച്ചുകടക്കവേ ഇരുചക്രവാഹനത്തോടൊപ്പം നദിയിൽ വീണ സോമന്റെ മൃതദേഹം ഫയർഫോഴ്‌സ് സ്കൂബ ടീമിന്റെ തിരച്ചിലിൽ നാലാം ദിവസം കണ്ടെത്തി. അതിശക്തമായ മഴയും ഒഴുക്കും കാരണം തിരച്ചിൽ അതീവ ദുഷ്‌കരം ആയിരിന്നു.തിരച്ചിൽ നാലാം ദിവസമായ ഇന്ന് വെള്ളത്തിന്റെ ഒഴുക്കിന് അൽപ്പം ശമനം ഉണ്ട്. പൊന്നാംചുണ്ട് പാലത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.വിതുര പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി യിലേക്ക് മാറ്റും….

Read More

വിതുരയിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി

വിതുര പൊന്നാംചുണ്ട് പാലത്തിൽ നിന്ന് വീണ് ഒരാളെ കാണാതായി. വിതുര കൊപ്പം സ്വദേശിസോമൻ (62) നെയാണ് കാണാതായത്. ഫയർഫോഴ്‌സ് എത്തി തെരച്ചിൽ നടത്തുന്നു.വണ്ടിയോട് കൂടിയാണ് ആറ്റിലേക്ക് വീണതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് സോമൻ.കൈവരി ഇല്ലാത്ത പാലത്തിനു മുകളിൽ കൂടി സ്‌കൂട്ടറുമായിപോകുന്നത് കണ്ട പരിസരത്തുണ്ടായിരുന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലുംഅതൊന്നും വകവയ്ക്കാതെ സോമൻ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന്നിയന്ത്രണം വിട്ടു ആറ്റിലേക്ക് വീഴുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ളതെരച്ചിൽ ഫയർഫോഴ്സും സ്കൂബ ഡൈവിങ് ടീമും ശ്രമം തുടരുകയാണ്.മലയോര…

Read More

വിതുരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ ഷോക്കേറ്റ്   തൊളിക്കോട് സ്വദേശി മരിച്ചു

തിരുവനന്തപുരംവിതുരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ  ഷോക്കേറ്റ് യുവാവ്  മരിച്ചു .തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം  നാലര മണിയോടെയായിരുന്നു  സംഭവം. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് വൈദ്യുതഘാതമേറ്റത്.സീരിയൽ ലൈറ്റ് മരത്തിൽ എറിഞ്ഞപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻതന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വിതുരയിൽ വാഹനാപകടം ആറുപേർക്ക് പരിക്ക്

വിതുര ചേന്നൻപാറയില്‍ വാഹനാപകടം. 6 പേര്‍ക്ക് പരുക്ക്. വിതുരയില്‍ നിന്നും അമിത വേഗത്തില്‍ വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും വന്ന ജീപ്പ്, കാര്‍ എന്നിവയില്‍ കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്നവര്‍ക്കും പിക് അപ്പ് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി

എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. വിതുര തോട്ടുമുക്ക് വീട്ടില്‍ അല്‍ അമീൻ (27) ആണ് 12.06 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നര്‍കോട്ടിക് സ് പെഷല്‍ സ്ക്വാഡ് എക്സൈസ് ഷാഡോ ടീമിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബി.എല്‍. ഷിബുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊച്ചുവേളി ബാലനഗര്‍ നിവാസിയായ ഇയാള്‍ തോട്ടുമുക്കിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ട് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു. ബാംഗ്ലൂരിലെ മടിവാളയിലെത്തി മയക്കുമരുന്നു വാങ്ങി തിരുവനന്തപുരത്ത്…

Read More

ചിതറയിലും പരിസര പ്രദേശങ്ങളിലും നിരന്തര  ബൈക്ക് മോഷ്ടാവ്  പോലീസ് പിടിയിൽ

ചിതറയിലും സമീപ പ്രദേശങ്ങളിലും ബൈക്ക് മോഷണം നടത്തി വന്ന അൽത്താഫ് എന്ന വിതുര സ്വദേശിയെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത് . മടത്തറയിൽ നടത്തിയ ബൈക്ക് മോഷണ കേസിൽ ആണ് അൽത്താഫ് പിടിയിലായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കഞ്ചാവുമായി വിതുര തൊളിക്കോട് സ്വദേശി അറസ്റ്റിൽ

12.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വിതുര തൊളിക്കോട് സ്വദേശി ആഷിഖാ(27)ണ് അറസ്റ്റിലായത്. മൂന്നു ലക്ഷം വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. സുഹൃത്തിന്റെ വീട്ടില്‍ കിടന്ന് ഉറങ്ങുമ്ബോഴാണ് ആഷിഖ് അറസ്റ്റിലാകുന്നത്. കാറിന്റെ ഡിക്കിയിലെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയില്‍നിന്ന് ട്രെയിന്‍നിലാണ് കഞ്ചാവ് എത്തിച്ചത്. 2022ല്‍ എക്‌സൈസ് ഓഫീസറെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ് ആഷിഖ്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വിതുരയിൽ കരടിയുടെ അക്രമം ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വിതുര കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെയാണ് സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് ശിവദാസിനെ കരടി ആക്രമിച്ചത്. ശിവദാസിന് നേരെ പാഞ്ഞടുത്ത കരടി ആക്രമിക്കുകയായിരുന്നു. കരടിയിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ സമീപത്തെ മരത്തിൽ കയറിയെങ്കിലും, കരടിയും കൂടെ കയറി. മരത്തിൽ നിന്ന് താഴേക്ക് തള്ളിയതിന് ശേഷം ആക്രമണം തുടർന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ്…

Read More
error: Content is protected !!