
ചിതറ പഞ്ചായത്തിലെ കൊല്ലായിൽ വാർഡിൽ ആദ്യ സർക്കാർ കെട്ടിടത്തിന് തറക്കല്ലിട്ടു
ചിതറ പഞ്ചായത്തിൽ കൊല്ലായിൽ വാർഡിൽ പഞ്ചായത്ത് നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടത്തിന് വാഴവച്ചകാലയിൽ പ്രസിഡന്റ് എം എസ് മുരളി തറക്കല്ലിട്ടു. വൈസ് പ്രസിഡന്റ് ആർ എം രജിത അധ്യക്ഷയായി. പഞ്ചായത്ത് അംഗം ജനനി സ്വാഗതം പറഞ്ഞു. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് കൊല്ലായിൽ അംഗൻവാടി പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത് കെട്ടിടം നിർമിക്കാൻ 12 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടം പൂർത്തിയാക്കുന്നതോടെ പഞ്ചായത്തിലെ 46 അംഗൻവാടികളിൽ 44 അംഗൻവാടികൾ സ്വന്തമായി കെട്ടിടമുള്ളവയാകും. പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പിള്ളി, ഷിബു, മിനി ഹരികുമാർ, കവിത,…