fbpx

കടയ്ക്കലിൽ മധ്യവയസ്ക്കൻ വാടക മുറിയിൽ മരിച്ച നിലയിൽ

കടയ്ക്കൽ കോട്ടപ്പുറം ഷനിൽ നിവാസിൽ ബാബുവാണ് ഇന്ന് രാവിലെ കോട്ടപ്പുറത്തുള്ള കട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ബാബു വീടുമായി പിണങ്ങി കോട്ടപ്പുറത്തുള്ള വാടക മുറിയിലായിരുന്നു താമസം.ഇന്നലെ വൈകുന്നേരം മുതൽ ബാബുവിനെ പുറത്തൊന്നും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ വൈകിയും കാണാതായതിനെ തുടർന്ന് നാട്ടുകാർ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ കടയ്ക്കൽ പോലീസിനെ വിവരമറിയിച്ചു മേൽ നടപടികൾ സ്വീകരിച്ചു. കോട്ടപ്പുറം കശുവണ്ടി ഫാക്‌ടറിയിൽ നിന്നും അടുത്തകാലത്താണ് ബാബു വിരമിച്ചത്. ഭാര്യ അജിത…

Read More