
വയലാ സ്കൂളിൽ ഇൻഡോർ ഫിറ്റ്നസ്സ് പാർക്ക് സ്ഥാപിക്കും
വയലാ സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇൻഡോർ ഫിറ്റ്നസ് പാർക്ക് സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയൽ. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ഹയർസെക്കൻഡറി കമ്പ്യൂട്ടർ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശന കവാടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു. 74 ലക്ഷം രൂപയാണ് ലാബ് കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന പ്രവേശന കവാടത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഈ ഭരണസമിതിയുടെ കാലയളവിൽ…