ഐരക്കുഴി പെഴുമുക്കിൽ അപകട ഭീക്ഷണിയായി നിന്ന മുള മുറിച്ചു മാറ്റി അരിപ്പ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ റോയി തോമസ്
ഐരക്കുഴി പെഴുമുക്കിൽ നിലമേൽ മടത്തറ റോഡിന് കുറുകെ ചാഞ്ഞു നിന്ന മുള മുറിച്ച് മാറ്റി സാമൂഹിക പ്രവർത്തകനും പാമ്പ് പിടിത്ത കാരനുമായ റോയി തോമസ്. കഴിഞ്ഞ ദിവസം ചുവട് ന്യൂസ് അപകടവസ്ഥ ചൂണ്ടിക്കാട്ടി വാർത്ത നൽകിയിരുന്നു തുടർന്നാണ് റോയ് തോമസിന്റെ ഇടപെടൽ . അനവധി അപകടങ്ങൾ ദിനംപ്രതി നടന്നു വരുന്ന നിലമേൽ മടത്തറ റോഡിൽ അപകടങ്ങൾ സ്വയം വിളിച്ച് വരുത്തുന്നത് ഒഴിവാക്കണം എന്ന് റോയ് തോമസ് അഭിപ്രായപ്പെട്ടു.