
റേഷൻ മസ്റ്ററിങ് നിർത്തിവെച്ചു; സാങ്കേതിക തകരാർ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ്
സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നിർത്തിവെച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് എൻ.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് മസ്റ്ററിങ് നിർത്തിവെച്ചിരിക്കുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. റേഷൻ വിതരണം സാധാരണ നിലയിൽ തുടരും. സാങ്കേതിക പ്രശ്‌നം പൂർണമായി പരിഹരിച്ചതിന് ശേഷം മാത്രം മസ്റ്ററിങ് ആരംഭിക്കും. എല്ലാ മുൻഗണനാകാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…