
ഭാരത് ന്യായ് യാത്ര നിർത്തിവെച്ചു, രാഹുൽ ഗാന്ധി വയനാട്ടിലേക്ക്
വയനാടന്‍ ജനരോഷം ദേശീയ ശ്രദ്ധയിലേക്ക്. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പുറപ്പെടും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുക. വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര നിലവില്‍ എത്തിനില്‍ക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരാണസിയില്‍ യാത്ര നിര്‍ത്തിവച്ച ശേഷമാകും രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ്‌റാം രമേശ് അറിയിച്ചു. വയനാട്ടില്‍ തന്റെ സാന്നിധ്യം അടിയന്തരമായി ആവശ്യമാണെന്ന ബോധ്യമുള്ള രാഹുല്‍ ഗാന്ധിക്ക്…