പെരുമ്പാവൂരിൽ കുഞ്ഞുകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു. പെരുമ്പാവൂർ കുറുപ്പംപടിയിലാണ് സംഭവം. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇന്നലെ അർധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കാനും പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞു. അക്രമത്തിനിരയായ കുട്ടിയും പ്രതികളും അസം സ്വദേശികളാണെന്നാണ് വിവരം. ചൈൽഡ് ലൈൻ അധികൃതരെത്തി ഇനി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം. പരസ്യങ്ങൾ നൽകാൻ…

Read More
error: Content is protected !!