മടത്തറ മേലേമുക്കിൽ യുവാവിന് വെട്ടേറ്റു ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

മടത്തറയിലെ ഓട്ടോ ഡ്രൈവറുടെ മകനായ അജിനേഷിനെയാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വെട്ടിയത് മടത്തറയിലെ സ്വകാര്യ ബേക്കറിയിൽ ജോലി ചെയ്യുന്ന യുവാവാണ് അജിനേഷ് . അയൽവാസിയായ രാജു മദ്യപിച്ച് വഴിയിൽ നിൽക്കുമ്പോ ഇവർ തമ്മിലുണ്ടായ തർക്കത്തിൽ പ്രകോപിതനായ രാജു വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. തലയുടെ പിറകിൽ വെട്ടേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാജു ചിതറ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More
error: Content is protected !!