കടയ്ക്കലിൽ വ്യാജ മദ്യ വില്പനക്കാരനെ നാടുകടത്തി
വ്യാജ മദ്യ വില്പനക്കാരനെ കടയ്ക്കൽ പോലീസ് ഗുണ്ടാ നിയമപ്രകാരം നാടുകടത്തി. കടയ്ക്കൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കോട്ടുക്കലിലും സമീപപ്രദേശങ്ങളിലും നിയമവിരുദ്ധമായി വ്യാജ ചാരായ നിർമ്മാണം നടത്തി വിൽക്കുകയും, അനധികൃതമായി വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തുകയും ചെയ്തിരുന്ന കോട്ടുക്കല്‍ മണ്ണൂർ തെക്കേടത്ത് വീട്ടിൽ ജിനു (46 ) നെ ഗുണ്ടാ നിയമപ്രകാരം നാടുകടത്തി. റേഞ്ച് ഡി. ഐ . ജി അജിത ബീഗം ഐ. പി. എസ് ആറുമാസത്തേക്ക് കൊല്ലം ജില്ലയിൽ നിന്നും നാടുകടത്തിയത്.വ്യാജമദ്യ വില്പ്പന നടത്തിയതിന്…