
കുപ്രസിദ്ധ മോഷ്ടാവ് നെടുമൺകാവ് ഗോപിയെ ചടയമംഗലം പോലീസ് പിടികൂടി
കുപ്രസിദ്ധ മോഷ്ടാവ് നെടുമൺകാവ് ഗോപിയെ ചടയമംഗലം പോലീസ് പിടികൂടി ചാത്തന്നൂർ പോലീസിന് കൈമാറി. ചാത്തന്നൂരിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നു ണ്ട്. നിലമേലിൽ താമസമാക്കിയ പ്രതി ചടയമംഗലം പോലീസിന്റെ വലയിൽ പെടുകയായിരുന്നു. പോലീസ് പട്രോളിങ്ങിനിടെയാണ് കൈതോട് ഭാഗത്തു വച്ച് നെടുമങ്ങാവ് ഗോപിയെ പിടികൂടുന്നത്. പോലീസ് ഉദ്യോഗസ്ഥനെ ആസിഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ 10 വർഷം തടവ് ശിക്ഷ കോടതി വിധിച്ചു. ആറുവർഷം കഴിഞ്ഞ് ഇറങ്ങിയ…