സ്കൂട്ടർ മോഷണം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചിതറയിൽ നിന്ന് പിടിയിൽ
കരമനയിൽ വീടിന് മുന്നിൽപാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ കൊല്ലം ചിതറയിൽ നിന്നും പോലീസ് പിടികൂടി. ആറ്റുകാൽ പാടശ്ശേരി ടി.സി. 22/230 വീട്ടിൽ പ്രഭാകരൻ്റെ മകൻ ധനുഷ് (24) ആണ് പിടിയിലായത്. ഫെബ്രുവരി എട്ടിന് രാവിലെ കരമന സ്വദേശിനി ലതയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം കൊല്ലം ചിതറ ഭാഗത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ദീപക് ദങ്കർ ഐ.പി.എസ്, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാർ…


