അറിയിപ്പ് ; ആളെ തിരികെ കിട്ടിയിട്ടുണ്ട്
Share ചെയ്ത് സഹകരിച്ച എല്ലാവർക്കും നന്ദി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181
Share ചെയ്ത് സഹകരിച്ച എല്ലാവർക്കും നന്ദി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181
മടത്തറ ശിവൻമുക്ക് ജംഗഷന് സമീപമാണ് ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. ഒരേ ദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഏറ്റവും മുന്നിൽ വന്ന വാഹനം ബ്രേക്ക് ചെയ്തതാണ് വാഹനങ്ങൾ കൂട്ടി ഇടിക്കാൻ സാഹചര്യം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.ഒരു വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181
മടത്തറ കിണറ്റി മുക്ക് കോളേജ് റോഡ് ആണ് ലക്ഷങ്ങൾ മുടക്കി കോണ്ക്രീറ്റ് ചെയ്ത ഉടൻ വാഹനം ഇറക്കി നശിപ്പിച്ചതായി ആരോപിക്കുന്നത് . മുന്നറിയിപ്പ് ബോർഡുകളും എടുത്തു കളഞ്ഞു കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. 15 വർഷത്തിന് ശേഷമാണ് റോഡ് റീ കോണ്ക്രീറ്റ് ചെയ്തത് . ആ റോഡ് ആണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181
സപ്ലൈ കോ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾക്ക് അമിത വിലയാണ് എന്ന് ആരോപിച്ചു കൊണ്ട് കേരളത്തിലെ മുഴുവൻ മാവേലി സ്റ്റോറുകളിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു അതിന്റെ ഭാഗമായി ചിതറ മടത്തറ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ ധർണ നടത്തി ധർണയുടെ അധ്യക്ഷനായി മടത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി ജി സുരേന്ദ്രൻ സംസാരിച്ചു സ്വാഗതം ഷമീം പറഞ്ഞു. പരിപാടിയുടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്യാസ് റാവുത്തർ ഉദ്ഘാടനം ചെയ്തു…
മടത്തറ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്ന വ്യാജ വാറ്റ് സംഘങ്ങളെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 08.12.2023 തീയതി രാത്രി മടത്തറ ശിവൻമുക്ക് ഭാഗങ്ങളിൽ ചടയമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 220 ലിറ്റർ കോടയും 16 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിലായി. ശിവൻമുക്ക് വട്ടവിള ദേശത്തു തെക്കുംകര വീട്ടിൽ കറുമ്പൻ മകൻ ചാക്ക് എന്ന് വിളിക്കുന്ന ശശി, ശിവൻമുക്ക് വട്ടവിള ദേശത്തു പാറവിള വീട്ടിൽ ശശിധരൻ പിള്ള മകൻ 32 വയസുള്ള സാന്തു എന്ന്…
മടത്തറ മേലെമുക്ക് അബ്ദുൽസലാമിന്റെ പുരയിടം വൃത്തിയാക്കുന്നതിനിടെയാണ് പടുകൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പാമ്പുപിടുത്തക്കാരനും പൊതുപ്രവർത്തകനുമായ റോയിതോമസ് പാമ്പിനെ പിടിച്ച് വേങ്കോല്ല ഫോറസ്റ്റ് ഓഫീസിൽ ഏൽപ്പിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181
ദിനം പ്രതി ആയിരക്കണക്കിന് ജനങ്ങൾ പല ആവശ്യങ്ങൾക്കായി എത്തുന്നിടമാണ് മടത്തറ . അവിടെ ഉപയോഗിക്കാൻ കഴിയാത്ത കുറച്ച് ടോയ്‌ലറ്റ് നിർമിച്ചിട്ടുണ്ട്. എത്രയും വേഗം ആ ടോയ്‌ലറ്റ് ഉപയോഗ പ്രഥമാക്കി തരണം എന്നുള്ള ആവശ്യം ഉയർത്തുകയാണ് നാട്ടുകാർ . സ്ത്രീകൾക്കും കുട്ടികൾക്കമാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്നും അവർ പറയുന്നു. പുരുഷൻ മാർ പലരും ആളൊഴിഞ്ഞ ഇടങ്ങളിൽ ആശ്രയം നേടുമ്പോൾ അത് സ്ത്രീകളിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് . സർക്കാർ സംവിധാനങ്ങൾ ഇടപെട്ടുകൊണ്ട് ടോയ്ലറ്റ് സംവിധാനം ഉപയോഗ പ്രഥമാക്കി…
മടത്തറയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ സാധനം മേടിക്കാൻ എത്തുന്നവരുടെ വാഹനങ്ങൾക്ക് ഫൈൻ അടിച്ചു നൽകുന്നതുമായി ബന്ധപ്പെട്ടാണ് പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റം ഉണ്ടായത്. പതിവ് പോലെ ഫൈൻ അടിക്കാൻ എത്തിയപ്പോൾ നാട്ടുകാരും വ്യാപാരികളും പൊലീസിന് നേരെ തിരിയുകയായിരുന്നു. വൈകുന്നേരം ആയി കഴിഞ്ഞാൽ മടത്തറ ജംഗ്ഷനിൽ ആർക്കും എത്താൻ കഴിയാത്ത അവസ്ഥയാണ് എന്നുള്ള ആരോപണമാണ് വ്യാപാരികൾ നടത്തുന്നത്. തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത് എന്ന് പോലീസും പറയുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181
മടത്തറ തുമ്പമൺതൊടിയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു അശാസ്ത്രീയമായി നിർമിക്കുന്ന സംരക്ഷണ ഭിത്തി ശക്തമായ കാറ്റിലും മഴയിലും ഇടിയുന്നത് തുടർക്കഥയാണ് . റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങൾക്ക് പുറത്ത് കൂടിയാണ് കരാറുകാരൻ അശാസ്ത്രീയമായി സംരക്ഷണ ഭിത്തി പണിയുന്നത് എന്നുള്ള പരാതിയാണ് നാട്ടുകാർ പറയുന്നത്. വൻ മരത്തിന് പുറത്ത് കൂടി കടന്നുപോകുന്ന സംരക്ഷണ ഭിത്തി ശക്തമായ കാറ്റിൽ മരം ഉലയുന്നത് അനുസരിച്ച് ഭിത്തി ഇളകി ഇടിഞ്ഞു തഴുകയാണ് ഉണ്ടാകുന്നത്. റോഡിന്റെ നടുക്ക് ഭാഗത്ത് പോലും വിള്ളലുകൾ രൂപപ്പെടുന്ന…
മടത്തറയിൽ യുവതി കൈഞരമ്പ് മുറിച്ച ശേഷം കിണറ്റിൽ ചാടിജീവനൊടുക്കി. മടത്തറ ജീജ ഭവനിൽ ലേഖയാണ് (47) മരിച്ചത്. ഇന്ന് വൈകിട്ട്‌മൂന്നരയോടെ ആയിരുന്നു സംഭവം. കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹംകിണറ്റിൽ നിന്നും പുറത്തെടുത്തു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നജീജക്ക് കഴിഞ്ഞദിവസം ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ചികിത്സിച്ചു ഭേദമാക്കാൻകഴിയില്ല എന്ന തോന്നൽ ആകാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181