fbpx
Headlines

തിരുവനന്തപുരത്ത്  ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി;17 കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ട‌പ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. അമിട്ട് കൂട്ടുകാർ പൊട്ടിക്കാൻ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്ക നിർമ്മാണശാലയില്ല. പരുക്കേറ്റവർ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണ്. പരുക്കേറ്റവരിൽ ഒരാൾക്കെതിരെ മുൻപ് എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരം…

Read More

കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി

കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ഫോടനത്തിൽ പല കുഞ്ഞുങ്ങൾക്കും മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുള്ളതിനാൽ ഇതിനുള്ള കൗൺസിലിംഗും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് അതേസമയം സ്ഫോടനംതീവ്രവാദമാണെന്നാണ് എഫ്.ഐ.ആർ. പ്രതിമാർട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ്മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ്പൊലീസ് നൽകുന്ന വിവരം….

Read More

കളമശേരിയിലേത് ബോംബ് ആക്രമണമെന്ന് സ്ഥിരീകരണം; സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം

കളമശേരിയിൽ നടന്ന സ്ഫോടനം ബോംബാക്രമണമെന്ന് എന്ന് സ്ഥിരീകരിച്ച് ജില്ലാ കലക്‌ടർ. വേദി തെരഞ്ഞെടുത്തതിൽ പ്രത്യേക ലക്ഷ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രഹരശേഷി കുറവുള്ള സ്ഫോടക വസ്തുക്കാളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനംസോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചതായും ജില്ലകലക്ടർ എൻ. എസ്. കെ ഉമേഷ് വ്യക്തമാക്കി. സംഭവത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു. 35 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാവിലെ 10 മണിയോടെയായിരുന്നു കൺവൻഷൻ സെന്‍ററിൽ…

Read More

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം .
സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം .സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റു. ഒരു റാലിക്കിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ജമിയത്ത് ഉലമഇ ഇസ്ലാം ഫസൽ (ജെയുഐഎഫ്) പ്രവർത്തകരുടെ കൺവെൻഷനിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ 50ലധികം പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പാർട്ടിയിലെ മുതിർന്ന നേതാവ് സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപാണ് സ്ഫോടനം ഉണ്ടായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More