മടത്തറ സ്വദേശി 10 വയസുകാരൻ ബേസിൽ നൽകിയത് മികച്ച സംഭാവനയാണ്; അസ്‌ലം കൊച്ചുകലുങ്കിന്റെ എഴുത്ത്

കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങൾ കൊച്ചുകലുങ്കിലെ ഒരുപറ്റം ചെറുപ്പക്കാർക്ക് ഉറക്കമില്ലാത്ത മണിക്കൂറുകളായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി കഴിയുന്ന കൊച്ചുകലുങ്ക് മുസ്‌ലിം ജമാഅത്തിലെ ചീഫ് ഇമാം നാസിമുദ്ദീൻ മൗലവിയുടെ ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകൾ മുനവ്വറയുടെ ചികിത്സ ചെലവായ 30 ലക്ഷം രൂപ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു അവർ. നാസിമുദ്ദീൻ ഉസ്താദിന്റെ അക്കൗണ്ടിലേക്ക് നാട്ടിൽനിന്നും പ്രവാസലോകത്തുനിന്നും കാരുണ്യം ഒഴുകിത്തിടങ്ങിയിരുന്നു.ഓൺലൈനിൽ സജീവമായിരുന്നപ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ സോഷ്യൽ മീഡിയ ടീമിനും ചികിത്സ കമ്മിറ്റി കൺവീനർ…

Read More