Headlines

ചടയമംഗലത്ത് ബാർ ജീവനക്കാരൻ യുവാവിനെ കുത്തി കൊന്നു

ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനിൽ (35) സുധീഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ആണ് കുത്തേറ്റത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലാണ്. സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് പിടികൂടി.

Read More
error: Content is protected !!