ബാറ്ററി മോഷണം ;നവായിക്കുളം സ്വദേശി പിടിയിൽ
നിസ്കാര പള്ളികളിൽ നിന്നും ഇൻവെർട്ടറിന്റെ ബാറ്ററി മോഷ്ടിക്കുന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. മൊട്ടക്കാവ് നിസ്കാര പള്ളിയിൽ നിന്നും ബാറ്ററിയും മോഷ്ടിച്ചു കടക്കവേയാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. നാവായിക്കുളം പ്ലാവിള പുത്തൻ വീട്ടിൽ സിദ്ധീഖിനെ (33)യാണ് നാട്ടുകാർ പിടിച്ചു പോലീസിനെ ഏൽപ്പിച്ചിട്ടുള്ളത്. വെഞ്ഞാറമൂട് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചിട്ടുണ്ട്. ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ആണ് പല സ്റ്റേഷനുകളിൽ ഉള്ളത്. കോട്ടുക്കൽ ടൌൺ നിസ്കാരപള്ളിയിൽ നിന്നും ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് ചുവട് ന്യൂസ് നൽകിയിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ…


